2023 – 24 അദ്ധ്യായന വർഷത്തിലെ പാഠപുസ്തക വിതരണത്തിന്റ ജില്ലാതല ഉദ്ഘാടനം നടന്നു


2023 – 24 അദ്ധ്യായന വർഷത്തിലെ പാഠപുസ്തക വിതരണത്തിന്റ് ജില്ലാ തല ഉദ്ഘാടനം നടന്നു.
കട്ടപ്പന ബുക്ക് ഡിപ്പോയിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
2023 – 24 അധ്യയന വർഷത്തിൽ ഇടുക്കി ജില്ലയിൽ വിതരണം ചെയ്യേണ്ടത് 8 ലക്ഷത്തോളം പുസ്തകങ്ങളാണ്.
കട്ടപ്പനയിലെ ജില്ല ഡിപ്പോയിൽ ആണ് പാഠപുസ്തകങ്ങൾ എത്തുന്നത്.
ഇവിടെ നിന്നും തരം തിരിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് പുസ്തകങ്ങൾ എത്തിക്കുന്നത്.
നിലവിൽ മൂന്ന് ലക്ഷത്തോളം പാഠപുസ്തകങ്ങളാണ് കട്ടപ്പന ഡിപ്പോയിൽ എത്തിക്കഴിഞ്ഞത്. ഇടുക്കി ജില്ലയിലെ 7 A E O ഓഫീസുകളുടെ കീഴിൽ 130 സൊസൈറ്റികളിലേക്കാണ് കട്ടപ്പന ഡിപ്പോയിൽ നിന്നും പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുന്നത്.
ഇവിടെ നിന്നുമാണ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലേക്ക് പുസ്തകം എത്തിക്കുന്നത്.
പുസ്തക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പന ഡിപ്പോയിൽ നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കട്ടപ്പന സിഡിഎസിലെ 10 അയൽക്കൂട്ടം അംഗങ്ങളാണ് പാഠപുസ്തകങ്ങൾ തരംതിരിച്ച് സൊസൈറ്റികളിൽ എത്തിക്കുന്നത്.
ഉദ്ഘാടന യോഗത്തിൽ കട്ടപ്പന സെന്റ് ജോർജ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫിന് നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ പുസ്തകങ്ങൾ കൈമാറി .
നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, കട്ടപ്പന A E O ടോമി ഫിലിപ്പ്, CDS ചെയർപേഴ്സൺമാരായ രക്തമ സുരേന്ദ്രൻ , ബീനാ സോദരൻ, കുടുംബശ്രീ ജില്ലാ മിഷൻ ബ്ലോക്ക് കോഡിനേറ്റർ ജോസഫ് എം സി ,സൂപ്പർവൈസർ അഞ്ജലി ഡേവിഡ് എന്നിവർ പങ്കെടുത്തു.