കോവിഡ്: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി നിറയുന്നു
Covid: Idukki Medical College Hospital is filling up
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് ബാധിതരെക്കൊണ്ട് നിറയുന്നു. ദിനംപ്രതി മെഡിക്കൽ കോളജിലെത്തുന്ന രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇനി വരുന്ന രോഗികളെ കിടത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ആരെങ്കിലും ഡിസ്ചാർജായാലേ പുതിയ രോഗികളെ കിടത്തിച്ചികിത്സിക്കാൻ കഴിയൂ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ എട്ടുപേർ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി മരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ചികിത്സക്കെത്തിയവരും മറ്റ് രോഗങ്ങൾ ഉള്ളവരുമാണ് മരിച്ചവർ.
ആശുപത്രിയിൽ സ്ഥലമില്ലാത്തതിനാൽ ഗുരുതരാവസ്ഥയിലല്ലാത്തവരെ വീട്ടിൽതന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച് മടക്കി അയക്കുകയാണ്. ഇരുന്നൂറിലധികം രോഗികൾ ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. അക്കാദമിക് ബ്ലോക്കിന് പിന്നിൽ പണി പൂർത്തിയായ കെട്ടിടംകൂടി കോവിഡ്ബാധിതരെ ചികിത്സിക്കാൻ വിട്ടു കൊടുക്കണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, നിയന്ത്രണമില്ലാെതെ രോഗികൾ ആശുപത്രി പരിസരം വിട്ട് പുറത്തിറങ്ങി നടക്കുന്നത് അധികൃതർക്ക് തലവേദനയായി. രോഗികൾ രാവിലെ മുതൽ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കറങ്ങിനടക്കുകയാണ്. ഇവരെ പൊലീസിനെ നിയമിച്ച് നിയന്ത്രിക്കണമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ജില്ലയില്‍ കോവിഡ് ചികിത്സ ഇടുക്കി മെഡിക്കല്‍ കോളജിലും തൊടുപുഴ ജില്ല ആശുപത്രിയിലും മാത്രമാണുള്ളത്. ഇപ്പോള്‍ മറ്റ് ആശുപത്രികളില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചാലുടൻ ഇടുക്കിയിലേക്ക് റഫര്‍ ചെയ്യുകയാണ്. രോഗികള്‍ ആംബുലന്‍സില്‍ ബെഡിന് കാത്തിരിക്കുന്ന അവസ്ഥയുമുണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 25 ശതമാനം ബെഡ് കോവിഡ് ബാധിതർക്ക് മാറ്റിവെക്കണമെന്ന് സര്‍ക്കാറിെൻറയും ജില്ല കലക്ടറുെടയും അഭ്യര്‍ഥന പാലിക്കാത്തതും സ്ഥിതി രൂക്ഷമാക്കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാൻ തുക മുൻകൂർ അടക്കണമെന്നതും രോഗികളെ വലക്കുന്നു.
Image : ഫയൽ ചിത്രം
News source: Madhyamam