അയോഗ്യനാക്കിയ നടപടി പിൻവലിക്കണം; ലക്ഷദ്വീപ് എം പി യുടെ ഹർജി സുപ്രീം കോടതി നാളെ അടിയന്തിരമായി പരിഗണിക്കും


ദില്ലി: ലോക്സഭാ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിന്‍വലിക്കാത്തതിനെതിരെ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും.ഹര്‍ജി നാളെ പരിഗണിക്കണമെന്ന് ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഈ ഹര്‍ജിക്കൊപ്പം പുതിയ ഹര്‍ജിയും പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി, അഭിഭാഷകന്‍ കെ.ആര്‍ ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്. ലോക്സഭാ സെക്രട്ടറി ജനറലിനെതിരെയാണ് ഫൈസലിന്റെ ഹര്‍ജി. ലോക്സഭാ സെക്രട്ടറിയേറ്റ് നിയമ വിരുദ്ധമായി തന്റെ കാര്യത്തില്‍ നിഷ്ക്രിയ സമീപനം സ്വീകരിക്കുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഈ നടപടി കാരണം തനിക്ക് വിലപ്പെട്ട് ബജറ്റ് സെക്ഷന്‍ അടക്കം നഷ്ടമായെന്നും ഹര്‍ജിയില്‍ ഫൈസല്‍ വ്യക്തമാക്കുന്നു.