Idukki വാര്‍ത്തകള്‍
അനുകൂല വിധിയില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് ആറു വർഷം മത്സരിക്കാനാവില്ല


സൂറത്ത് കോടതി വിധിക്കെതിരെ അപ്പീല്‍ പോയിട്ടും അനുകൂല വിധി നേടിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് ആറ് വര്‍ഷത്തേക്ക് മത്സരിക്കാന്‍ സാധിക്കില്ല.ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും ആറ് വര്‍ഷത്തേക്ക് മത്സരിക്കാനാകില്ലെന്നതാണ് വസ്തുത. രണ്ടോ അതില്‍ കൂടുതല്‍ വര്‍ഷമോ തടവിന് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധി പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാകും.
കീഴ് കോടതി കുറ്റം ശരിവെച്ചതും ശിക്ഷ വിധിച്ചതുമായ കേസ് മേല്‍കോടതി സ്റ്റേ ചെയ്താല്‍ അയോഗ്യത റദ്ദാക്കാം. കൂടാതെ ജനപ്രതിനിധിക്ക് അനുകൂലമായി മേല്‍ക്കോടതിയുടെ അന്തിമവിധി വന്നാലോ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റ് നടപടി റദ്ദാക്കാം.