പത്തനംതിട്ട എറണാകുളം ജില്ലാ യോഗങ്ങൾ 25 – ന്


കേരള കർഷക യൂണിയൻ പത്തനംതിട്ട ജില്ലാ നേതൃത്വ സംഗമം 25-3-2023 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ഹാളിൽ നടത്തപ്പെടുന്നു…. ഏപ്രിൽ മാസം തൃശൂരിൽ നടക്കുന്ന സംസ്ഥാന തല കേരകർഷക സമര സംഗമം .. സെമിനാർ. കർഷകയുണിയൻ നേതൃത്വ യോഗം നിയോജകമണ്ഡലം മണ്ഡലം തലങ്ങളിൽ കർഷക യൂണിയൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കൽ … വന്യമൃഗ ശല്യം ബഫർ സോൺ… റബർ നെല്ല് കുരുമുളക് വിലയിടിവ് …ജപ്തി നടപടികൾ … തുടങ്ങിയ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുള്ള തുടർ സമരങ്ങൾക്ക് രൂപം നൽകൽ …… തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് നേതൃത്വ സംഗമം…. ജില്ലാ പ്രസിഡണ്ട് ശ്രീ വൈ. രാജൻ അദ്ധ്യക്ഷത വഹിക്കും. കേരളാ കോൺഗ്രസ് സംസ്ഥാന നേതാക്കൾ … ജില്ലാ ഭാരവാഹികൾ പ്രസംഗിക്കും. കർഷകയുണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽപത്തനംതിട്ട ജില്ലയുടെ ചാർജുള്ള സംസ്ഥാന വൈസ്പ്രസിഡണ്ട് സി.റ്റി.തോമസ് ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിമാരായ മടന്ത മൺ തോമസ് … ആന്റച്ചൻ വെച്ചുച്ചിറ …ഷാജൻ മാത്യു …. ജില്ലാ ഭാരവാഹികൾ ചർച്ചകൾക്ക് നേതൃത്വം നൽകും … കർഷകയുണിയൻ നേതാക്കളും എല്ലാ മണ്ഡലങ്ങളിൽ നിന്നുമുള്ള കർഷകപ്രതിനിധികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു…… വിശ്വസ്തതയോടെ …………. ജോൺ വട്ടപ്പാറ ജില്ലാ ജനറൽ സെക്രട്ടറി …… 9526687 752 …………………. എറണാകുളം യോഗം ……. പ്രിയമുള്ളവരെ … എറണാകുളം ജില്ലയിലെ കേരളാ കോൺഗ്രസ് സംസ്ഥാനകമ്മറ്റിയംഗങ്ങൾ ജില്ലാ ഭാരവാഹികൾ നിയോജക മണ്ഡലം പ്രസിഡണ്ടുമാർ കർഷകയൂണിയൻ സംസ്ഥാന … ജില്ലാ ഭാരവാഹികൾ …. നിയോജക മണ്ഡലം പ്രസിഡണ്ടുമാർ ജില്ലാ സെകട്ടറിയേറ്റംഗങ്ങൾ തുടങ്ങിയവരുടെ സംയുക്ത യോഗം 25…. 3 …. 2023 ശനിയാഴ്ച 3.00 pm. ന് ആലുവ അന്നപൂർണ്ണ ഹോട്ടൽ ഹാളിൽ കൂടുന്നതാണ്….. ഏപ്രിൽ മാസത്തിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന കേരകർഷക സമര സംഗമം … സെമിനാർ:കർഷകയുണിയൻ യോഗം … കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരളാ കോൺഗ്രസ് എറണാകുളം ജില്ലയിൽ നടത്തിവരുന്ന സമരങ്ങളുടെ തുടർ സമരങ്ങൾ നിശ്ചയിക്കൽ …. മണ്ഡലം തലങ്ങളിൽ കർഷകയുണിയൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നു…. ജില്ലാ പ്രസിഡണ്ട് ശ്രീ ഷിബു തെക്കും പുറം അധ്യക്ഷത വഹിക്കും പാർട്ടി സംസ്ഥാന നേതാക്കൾ കേരകർഷക സമര സംഗമം സംഘാടക സമിതി ഭാരവാഹികൾ പങ്കെടുക്കും …. കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഓർമ്മിപ്പിക്കുന്നു….. സ്നേഹ പൂർവ്വം ….. ജിസൺ ജോർജ് .. ജില്ലാ ജനറൽ സെക്രട്ടറി