Idukki വാര്‍ത്തകള്‍
ഇടിമിന്നലിൽ പശു ചത്തു


എഴുകുംവയൽ: നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ പെട്ട എഴുകുംവയൽ ഈറ്റോലികവല പുന്നത്താനത്ത് ജോണിയുടെ 12 ലിറ്റർ പാല് കറക്കുന്ന കറവ പശു ഇന്ന് നാലുമണിയോടുകൂടിയുണ്ടായ ഇടിമിന്നലിൽ ഷോക്കേറ്റ് ചത്തു. കാലി വളർത്തൽ മാത്രം ഉപജീവനമാർഗ്ഗം ആയിരുന്ന പുന്നാത്താനത്ത് ജോണി എന്ന കർഷകന്റെ ഏക വരുമാർഗമായിരുന്നു ഈ പശു .
ഇടിമിന്നലിൽ പശു ചത്ത ജോണി പുന്നത്താനത്തിന് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേരള കോൺഗ്രസ് എം ടൗൺ കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.