ലബ്ബക്കട ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ കോളേജ് ഡേ സംഘടിപ്പിച്ചു


ലബ്ബക്കട : ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ കോളേജ് ഡേ ‘Asher -2023’-ന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രതാരവും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് നിർവ്വഹിച്ചു.
കോളേജ് മാനേജർ ഫാ. എബ്രഹാം പാനിക്കുളങ്ങര സി. എസ്. ടി. അധ്യക്ഷനായിരുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സാബു അഗസ്റ്റ്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി സ്വാഗതമാശംസിക്കുകയും ചെയ്തു.
കോളേജ് മാഗസിൻ ‘കല്ലൂരി’-യുടെ പ്രകാശനവും മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടത്തപ്പെട്ടു.
കാഞ്ചിയാർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സുരേഷ് കുഴികാട്ട്, കോളേജ് ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി. എസ്. ടി., പി. റ്റി. എ . സെക്രട്ടറി ഫ്രാൻസിസ് മാത്യു എന്നിവർ ആശംസയും യൂണിയൻ ചെയർമാൻ ആദർശ് ആന്റണി നന്ദിയുമർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.