ഭൂമിയുടെ അവകാശിയായി മണികണ്ഠനും; കളക്ടറിൽ നിന്നും പട്ടയം ഏറ്റുവാങ്ങി


തൃശൂര്‍: അഞ്ച് പതിറ്റാണ്ടിലേറെ കാത്തിരിപ്പ്, ഒടുവില്‍ മണികണ്ഠനും ഭൂമിയുടെ അവകാശിയായി .വികാര നിര്‍ഭയനായി കലക്ടര്‍ ഹരിത വി കുമാറില്‍ നിന്നും മണികണ്ഠന് പട്ടയം ഏറ്റുവാങ്ങി.ഒളരിക്കര സ്വദേശി മാരിയക്കാട്ടില് വീട്ടില്‍ എം വി മണികണ്ഠന്റെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് ഇവിടെ വിരാമമായത്.
1968 മുതല്‍ മണികണ്ഠന്റെ കുടുംബം പൂര്‍വ്വികമായി കൈവശം വച്ചിരിക്കുന്ന ഭൂമിയാണിത്. 1995 ലെ മുനിസിപ്പല്‍ – കോര്പ്പറേഷന് പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമാണ് പട്ടയം നല്‍കിയത്. തൃശൂര്‍ താലൂക്കിലെ അരണാട്ടുകര വില്ലേജില്‍ ഉള്‍പ്പെട്ട നാലര സെന്റ് ഭൂമി ഇനി മണികണ്ഠന് സ്വന്തം .തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നല്കിയ കലക്ടറോടുള്ള നന്ദി വാക്കുകള്‍ക്കും അപ്പുറമായിരുന്നു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടയം അനുവദിച്ച് നല്‍കിയത് കലക്ടര്‍ ഹരിത വി കുമാറിന്റെ കാലയളവിലാണ്.19,326 പട്ടയങ്ങളാണ് കലക്ടര്‍ അനുവദിച്ചത്.