വീട്ടിൽ ആകെയുള്ളത് രണ്ട് ലൈറ്റും ഒരു ഫാനും മാത്രം. കെ എസ് ഇ ബി നൽകിയത് 17000 രൂപയുടെ ബില്ല്


ഒരു ഫാനും രണ്ട് ലൈറ്റ് മാത്രമുള്ള വീട്ടില്‍ കെഎസ്‌ഇബി നല്‍കിയത് 17,044 രൂപയുടെ ബില്ല്. ബില്ല് നല്‍കിയതിന് പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും കെഎസ്‌ഇബി വിച്ഛേദിച്ചു.പത്തനംതിട്ട പെരിങ്ങരയിലെ വീട്ടിലാണ് കെഎസ്‌ഇബിയുടെ നടപടി.(KSEB issued bill of 17000 rupees for a small home)
രണ്ട് ലൈറ്റ് മാത്രമുള്ള, പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കുന്ന വീട്ടില്‍ എങ്ങനെയാണ് ഇത്രയും വലിയ ബില്ല് വന്നത് എന്ന് കൃത്യമായി വിശദീകരിക്കാന്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടുമില്ല. പക്ഷേ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. കുട്ടികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയമാണ് എന്ന് പറഞ്ഞിട്ടും അത് ഉദ്യോഗസ്ഥര്‍ കേട്ടില്ല എന്നും കുടുംബം ആരോപിക്കുന്നു.
പരമാവധി മുന്നൂറ്റമ്ബത് രൂപയാണ് കെഎസ്‌ഇബിയുടെ ബില്ലായി വന്നിരുന്നത്. ആ വീടിനേയും വീട്ടുകാരെയും ഞെട്ടിച്ചാണ് പതിനേഴായിരം രൂപയുടെ ബില്ല് വന്നത്. എങ്ങനെയാണ് ഈ കരണ്ട് ഉപയോഗിക്കപ്പെട്ടതെന്ന് മാത്രം ആര്‍ക്കുമറിയില്ല.
വിജയനും ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും എണ്‍പത് വയസ്സോളം പ്രായമുള്ള ഹൃദ്രോഗിയായ മാതാവുമാണ് വീട്ടില്‍ താമസിക്കുന്നത്. രണ്ട് എല്‍ഇഡി ബള്‍ബുകളും ഒരു ഫാനും മാത്രമാണ് വീട്ടിലുള്ളത്. വിജയന്റെ ജേഷ്ഠ സഹോദരന്‍ രമേശിന്റെ പേരിലാണ് കണക്ഷന്‍ എടുത്തിരിക്കുന്നത്. പ്രതിമാസം അഞ്ഞൂറ് രൂപയില്‍ താഴെ മാത്രം ബില്ല് ലഭിച്ചിരുന്ന കൂലിപ്പണിക്കാരനായ വിജയന് രണ്ടാഴ്ച മുമ്ബാണ് പതിനേഴായിരത്തി നാല്പത്തി നാല് രൂപയുടെ ബില്ല് മൊബൈല്‍ ഫോണ്‍ മുഖേന ലഭിക്കുന്നത്.