പുലിയെയും, കടുവയെയും പേടിച്ച് വെള്ളാരംകുന്ന്, ഓടമേട് ഭാഗത്തെ ജനങ്ങൾ. പരിഹാരമാകാത്ത പക്ഷം പ്രതിഷേധവുമായി കടന്നു വരുമെന്ന് ഓടമേട് യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി
കുറച്ചു ദിവസങ്ങളായി പുലിയുടെയും കടുവയും പേടിച്ചാണ് വെള്ളാരംകുന്ന്,ഓടമേട് ഭാഗത്തെ ജനങ്ങൾ കഴിയുന്നത്. പകൽ സമയങ്ങളിൽ പോലും കൃഷിയിടത്തിൽ ഇറങ്ങുവാൻ ജനങ്ങൾ പേടിക്കുന്നു.കുരങ്ങുകൾ ,മ്ലാവ് എന്നിവ കൃഷിയിടങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തി ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എങ്ങനെ എത്തി എന്ന് വനം വകുപ്പ് ഇവിടുത്തെ ജനങ്ങളോട് പറയണം. വനം വകുപ്പ് എന്നും വന്ന് പുലിയുടെ കാൽപ്പാടുകൾ കാണുകയും ഫോട്ടോ എടുത്തോണ്ട് പോവുകയും ചെയ്തിട്ട് ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകുമോ അതെയോ പുലി ഇവിടുത്തെ മനുഷ്യരെ അക്രമിച്ച് കഴിഞ്ഞ ഇതിനെ പിടിക്കാൻ ആണോ നിങ്ങൾ കാത്തിരിക്കുന്നത് . ഇതിനൊരു ശാശ്വത പരിഹാരം കാണാൻ ആധികാരികൾ തയ്യാറാവണം. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ നിങ്ങളുടെ അധികാര കേന്ദ്രങ്ങളിലേക്ക് ഈ നാട്ടിലെ ജനങ്ങൾ പ്രതിഷേധവുമായി കടന്നുവരുമെന്ന് യൂത്ത് കോൺഗ്രസ്സ് ഓടമേട് വാർഡ് കമ്മറ്റി അറിയിച്ചു