മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാൻ ഒരുങ്ങി കട്ടപ്പന നഗരസഭ മാലിന്യ സംസ്കരണ യൂണിറ്റ്
മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാൻ ഒരുങ്ങി കട്ടപ്പന നഗരസഭ മാലിന്യ സംസ്കരണ യൂണിറ്റ് . പതിറ്റാണ്ടുകളായി കുന്നുകൂടിയ മാലിന്യം മലയായി മാറിയിരിക്കുകയാണ് ഇപ്പോൾ .
കട്ടപ്പന നഗരസഭ മേഖലയിലെ മാലിന്യം തള്ളുന്ന പുളിയന്മലക്ക് സമീപത്തെ സ്ഥലത്ത് മാലിന്യം കുമിഞ്ഞു കുടിക്കിടക്കുകയാണ്. ആധുനിക അറവുശാലയ്ക്ക് സമീപത്ത് മാലിന്യം തള്ളുന്നതിനാൽ പലപ്പോഴും ഇവിടെ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.
വർഷങ്ങളായി തള്ളിയിരിക്കുന്ന മാലിന്യം ഇവിടെ മലപോലെ കുന്നുകൂടി കിടക്കുകയാണ്.
2017 ആരംഭിച്ച പ്ലാസ്റ്റിക് ഷഡ്ഡിംഗ് യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
മാലിന്യം കുന്ന് കൂടിയതിനെ തുടർന്ന് 2019ലെ പ്രളയത്തിൽ മാലിന്യത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് സമീപത്തെ കെട്ടിടവും തകർന്നു .
നിലവിൽ പ്ലാസ്റ്റിക്കുകളും മറ്റും വേർതിരിച്ച് ഇവിടെ വച്ചിട്ടുണ്ടെങ്കിലും കുന്നുകൂടിയ മാലിന്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇത്തരത്തിൽ നീക്കാനായിട്ടുള്ളത്.
വേനൽ കാലത്ത് പോലും ദുർഗന്ധം വമിക്കുന്ന ഇവിടെ മഴക്കാലത്ത് അടുക്കാൻ പോലും കഴിയില്ല .
ഇതിന് മുകൾഭാഗത്തായാണ് അറവുശാല പ്രവർത്തിക്കുന്നത്.
ഇവിടെനിന്നുള്ള മാലിന്യം പുറത്തേക്ക് ഒഴുകുന്നതും മറ്റും പലപ്പോഴും പ്രതിഷേധങ്ങൾക്കും കാരണമാകുന്നുണ്ട്.
സമീപത്തെ കൃഷിയിടങ്ങളിലേക്ക് മറ്റും മാലിന്യം കുന്നു കൂടുന്നുണ്ട്.
കൂടാതെ മാലിന്യങ്ങൾ കത്തിക്കുമ്പോൾ പ്രദേശത്ത് വൻപുക ഉയരുന്നതും സമീപത്തെ തോട്ടങ്ങളിൽ പണിയെടുക്കാൻ കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പതിറ്റാണ്ടുകളായി കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യുന്നതിന് ശാസ്ത്രീയമായ ഒരു നടപടിയും നഗരസഭ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.