Idukki വാര്‍ത്തകള്‍
എ. രാജയുടെ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത സംഭവം സി.പി.ഐ (എം) ന് ലഭിച്ച തിരിച്ചടിയെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി
ഭരണത്തുടർച്ച ലഭിക്കുന്നതിന് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തിയ നിയമവിരുദ്ധ നടപടികൾക്കും പട്ടികജാതിക്കാരോട് കാണിച്ച നെറിവുകേടിനും സി.പി.ഐ (എം) ന് ലഭിച്ച തിരിച്ചടിയാണ് എ. രാജയുടെ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത കോടതിവിധിയെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി അഭിപ്രായപ്പെട്ടു.
എ. രാജ ക്രിസ്തുമത വിശ്വാസിയാണെന്ന് സിപിഐഎമ്മിന് അറിയാൻ വയ്യാത്ത കാര്യമൊന്നും ആയിരുന്നില്ല. രേഖകളിൽ കൃത്രിമം കാണിച്ചും ആളുകളെ ഭീഷണിപ്പെടുത്തിയും സത്യത്തെ അട്ടിമറിക്കാമെന്ന സി.പി.ഐ (എം) ന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത ആഘാതമാണ് കോടതിവിധി. പട്ടികജാതിക്കാർക്ക് അർഹതപ്പെട്ട സീറ്റിൽ കൃത്രിമ രേഖ ചമച്ച് ജനറൽ വിഭാഗക്കാരനെ മത്സരിപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നടപടി അനീതിയാണ്. കോടതിവിധി സത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.