കായിക പാഠ്യപദ്ധതി നടപ്പാക്കണം – കേരളാ കായിക വേദി (എം)
എറണാകുളം : കായിക പാഠ്യപദ്ധതി സ്കൂൾ – കോളേജ് സിലബസുകളിൽ ഉൾപ്പെടുത്തുന്നത് ഇന്നത്തെ തലമുറയിൽ സ്വഭാവ രൂപീകരണത്തിനും ഉത്തരവാദിത്വ ബോധം ഉണ്ടാക്കുന്നതിനും സഹായിക്കുമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ്. കായിക മേഖലയിൽ നേട്ടം കൊയ്യുന്നതിനും, ഉദ്യോഗ സംവരണാനുകൂല്യത്തിനും പുറമേ ആരോഗ്യ സംരക്ഷണത്തിനും ചിട്ടയായ ജീവിത ശൈലിക്കും വിദ്യാർത്ഥി – യുവജനങ്ങളെ കാർന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്നുപയോഗത്തിനും തടയിടുവാൻ കായിക പരിശീലനം സഹായകമാകുമെന്നും കേരളാ കോൺഗ്രസ് (എം) രൂപീകരിക്കുന്ന കേരളാ കായിക വേദിയുടെ രൂപീകരണ യോഗം വൈറ്റില അനുഗ്രഹ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സജി അലക്സ് പറഞ്ഞു.
സംഘാടക കൺവീനർ ജയിംസ് മാത്യു വൈറ്റില അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പതിനാല് ജില്ലകളിൽ നിന്നുമുള്ള കായിക മേഖലയിലെ പ്രവർത്തകരും താരങ്ങളും സംഘാടകരും പങ്കെടുത്തു.
മുൻ ഇന്ത്യൻ വോളിബോൾ താരം ഗോപിദാസ്, മുൻ ഇന്ത്യൻ വനിത ഫുട്ബോൾ താരം സി. ബി സീന, മുൻ രഞ്ചി താരം നിസാം എന്നിവരെ യോഗം ആദരിച്ചു.
ട്രാവൻകൂർ സിമന്റ് ചെയർമാൻ ബാബു ജോസഫ്, ഡോ. എസ്. സിദ്ദിഖ്, അഡ്വ. ജോളി ജോൺ, മിഥുൻ ലാൽ മിത്ര, ബിജു നൈനാൻ, സി. ചാണ്ടി എന്നിവർ പ്രസംഗിച്ചു.