കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം
മേപ്പാടി: സഞ്ചരിക്കുന്ന ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ നാലര വയസുകാരന് മരിച്ചു.മേപ്പാടി വടുവഞ്ചാല്‍ റോഡില്‍ നെടുങ്കരണ ടൗണില്‍ വെച്ചാണ് അപകടം നടന്നത് . വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍, സുബൈറ ദമ്ബതികളുടെ മകന് മുഹമ്മദ് യാമിനാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിന്റെ അമ്മ സുബൈറയ്ക്കും, സഹോദരന് മുഹമ്മദ് അമീനും പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
അതേസമയം, വടക്കഞ്ചേരി ദേശീയപാത അഞ്ചുമൂര്‍ത്തി മംഗലത്ത് കാട്ടുപന്നി കാറിന് കുറുകെ ചാടി മൂന്ന് പേര്‍ക്ക് പരിക്കേറ്റ വാര്‍ത്ത ഇതിനു മുന്‍പും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി സില്‍ബികുമാര്‍, ഭാര്യ സഞ്ജു, ഇവരുടെ മകനുമാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടു കൂടിയായിരുന്നു സംഭവം. കോയമ്ബത്തൂരില്‍ ആശുപത്രിയില്‍ പോയി ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറില്‍ പന്നി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ അപകടത്തില്‍ കാട്ടുപന്നി ചത്തു. ചത്ത പന്നിയെ വനം വകുപ്പ് അധികൃതര്‍ എത്തി സംസ്ക്കരിച്ചു. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച ആയക്കാട് സ്കൂളിന് സമീപം ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി കുറുകെ ചാടി ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.