എഴുകുംവയൽ കുരിശുമല വിശ്വാസികളാൽ നിറഞ്ഞു
കട്ടപ്പന: കിഴക്കൻ കേരളത്തിലെ പ്രസിദ്ധ നോമ്പുകാല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ വലിയ നോമ്പിലെ എല്ലാ ദിവസങ്ങളിലും രാത്രികാലമുല്പടെ മല കയറാനായി അയൽ സംസ്ഥാനങ്ങളിൽ നിന്നു പോലും ആയിരകണക്കിന് തീർത്ഥാടകർ എത്തി കൊണ്ട് ഇരിക്കുകയാണ്. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് എല്ലാ ദിവസങ്ങളിലും വൈകുന്നേരം 7 മണിക്ക് തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലിയും ഒരുക്കിയിട്ടുണ്ട് .ഇന്ന് നേരം പുലരുന്നതിന് മുൻപേ തന്നെ ആരംഭിച്ച വിശ്വാസികളുടെ മല കയറ്റം ഇപ്പോഴും തുടരകയാണ്.
വലിയ നോമ്പിലെ നാലാമത്തെ വെള്ളിയാഴ്ച്ചയായ ഇന്ന് രാവിലെ 9.45 ന് മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും മല മുകളിലേക്കുള്ള പീഡാനുഭവ യാത്രക്ക് ഫാദർ ഫ്രാൻസിസ് ചുനയംമാക്കൽ നേതൃത്വം നൽകി.ആയിരക്കണക്കിന് വിശ്വാസികളാണ് ഇന്ന് കുരിശുമല ചവിട്ടിയത്.
വൈകുന്നേരം അഞ്ച് മണിക്ക് തീർത്ഥാടക ദൈവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് റവ ഫാദർ ജെയിംസ് ശുരിയാംകുഴി മുഖ്യ കാർമികനായിരിന്നു.മല കയറിയ മുഴുവൻ വിശ്വാസികൾക്കും നേർച്ചകഞ്ഞിയും വിതരണം ചെയ്യുകയുണ്ടായി .
എഴുകുംവയൽ കുരിശുമലയിൽ എത്തുന്ന മുഴുവൻ വിശ്വാസികൾക്കും, തോമാശ്ലീഹായുടെ രൂപം, കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങൾ , മിസെറിയ, ഗദ്സമനിൽ പ്രാർത്ഥിക്കുന്ന കർത്താവിൻ്റെ രൂപം,തീർത്ഥാടക ദൈവാലയം ,സംശയാലുവായ തോമയുടെ ചിത്രം ,ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിത രൂപം,അൽഭുത ഉറവ വിശുദ്ധ നാടുകളിലെ ഹോളി സെഫുൾക്കറിൻ്റെ മാതൃകയിൽ പണി തീർത്തിരിക്കുന്ന തിരുക്കല്ലറ ഇവ സന്ദർശിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കിയതായും നാല്പതാം വെള്ളിയാഴ്ച ഇടുക്കി രൂപത കുരിശുമല തീർത്ഥാടനം അഭിവന്ദ്യ പിതാവിൻ്റെ നേതൃത്വത്തിൽ നടക്കുമെന്നും , ദുഃഖ വെള്ളിയാഴ്ച കട്ടപ്പനയിൽ നിന്നും നെടുങ്കണ്ടത്ത് നിന്നും KSRTC ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരിശുമലയിലേക്ക് സർവീസ് നടത്തുമെന്നും നിത്യസഹായമാതാ പള്ളി വികാരി ഫാദർ ജോർജ് പാട്ടത്തെകുഴി ജനറൽ കൺവീനർ ജോണി പുതിയാപറമ്പിൽ എന്നിവർ അറിയിച്ചു.
Ph: no 9447521827