ഞള്ളാനി ടീച്ചറിന് നന്മ കലാസാഹിത്യവേദിയുടെ ആദരവ്
കൊച്ചിയിൽ നടന്ന നന്മകലാസാഹിത്യവേദിയുടെ മൂന്നാം സംസ്ഥാന സമ്മേളനത്തിലാണ് കട്ടപ്പന സ്വദേശിനി സാലി ടീച്ചറെ ആദരിച്ചത്. വൻതോതിൽ കാർബൺഡൈഓക്‌സൈഡിന്റെ അളവുകുറക്കുന്നതിനും, അന്തരീക്ഷ താപനില കുറക്കുന്നതിന് സഹായിക്കുന്നതും, ഔഷധഗുണമുള്ളതും വിഷംകലരാത്തതുമായ ഏലക്കാ എല്ലാവീടുകളിലും ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ,
നാട്ടിൻപുറങ്ങളിൽ എല്ലാവീട്ടിലും രണ്ട് ഏലച്ചെടികൾ എന്ന പ്രോജക്ട് ടീച്ചർ ആരംഭിച്ചത്. ഇതിന്റെ ഡയറക്ടറായി പ്രവർത്തിച്ചുവരികയാണ് ഞള്ളാനി ടീച്ചറെന്ന സാലി ടീച്ചർ.സേവനകാലത്ത് നാടിനും കുട്ടികൾക്കും ഗുണംചെയ്യുന്ന ശ്രദ്ധേയമായ പല പ്രോജക്ടുകളും നടപ്പാക്കിയ ടീച്ചർ വിരമിച്ചതിനു ശേഷവും പൊതുനന്മലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഞള്ളാനിടീച്ചറിന്റെ വിവിധങ്ങളായ ഇത്തരം പ്രവർത്തനങ്ങളാണ് നന്മകലാസാഹിത്യവേദിയുടെ ആദരവിന് തിരഞ്ഞെടുക്കുവാൻ പരിഗണിച്ചത്.
നന്മകലാ സാഹിത്യവേദി സംസ്ഥാന പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സമ്മേളനം തൃക്കാക്കര എം.എൽ. എ. ഉമാ തോമസ് ഉദ്ഘാടനം ചെയ്തു. കെ.പി.എ. സി. നാടക രചിയിതാവും സിനി ആർട്ടിസ്റ്റുമായ ഞാറയ്ക്കൾ ശ്രീനി. ,എൻ.കെ.ബാദുഷ, സിബി പാറത്തോട്, യുവനടി ദീപ്തി മാരേട്ട്,ഉഷാ ശങ്കർ തുടങ്ങിയ നിരവധിപേർ ആശംസകൾ അർപ്പിച്ചു. സംമ്മേളനത്തോടനുബന്ധിച്ച് വിവിധ ജില്ലകളിൽ നിന്നും എത്തിയ കലാകാരന്മാരുടെ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.