കത്തോലിക്കാസഭയിൽ നിർബന്ധിത ബ്രഹ്മചര്യം അവസാനിപ്പിക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ . ഇനി വിവാഹിതർക്കും പുരോഹിതരാകാം
കത്തോലിക്കാസഭയിൽ നിർബന്ധിത ബ്രഹ്മചര്യം അവസാനിപ്പിക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ . ഇനി വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ മുന്നോട്ട് പോകുന്നതായി റിപ്പോർട്ട്. സഭയുടെ സ്വത്തുവകകൾ അന്യായപ്പെട്ടുപോകാതിരിക്കാൻ AD1300 ൽ ജോൺ 22-)o മൻ മാർപാപ്പയെടുത്ത നിർബന്ധിത ബ്രഹ്‌മചര്യമെന്ന നിയമം പൊളിച്ചെഴുതാനാണ് ഫ്രാൻസിസ്പാപ്പാ തീരുമാനമെടുത്തിരിക്കുന്നത്.കത്തോലിക്കാ സഭയുടെ ബൗദ്ധിക സ്വത്തുക്കൾ കൈകാര്യം ചെയ്യുവാൻ അത്മായരെ ഉൾപ്പെടുത്തി അതാത് രാജ്യങ്ങളിൽ ആധുനിക നിയമസംവിധാനങ്ങളുള്ളപ്പോൾ , വിശ്വാസികൾക്കുകൂടി സഭാ സംവിധാനങ്ങളിൽ അർഹമായ പരിഗണനൽകുന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ തീരുമാനം.
ഭാവിയിൽ പുരോഹിതന്മാർ ബ്രഹ്മചാരികളായിരിക്കേണ്ടതില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ അർജന്റീനിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു വൈദികൻ വിവാഹം കഴിക്കുന്നതിൽ വൈരുദ്ധ്യമൊന്നും കാണുന്നില്ലെന്നാണ് കത്തോലിക്കാ സഭാ മേധാവി ഫ്രാൻസിസ് മാർപാപ്പ പറയുന്നത്. ഭാവിയിൽ വൈദികർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അനുമതി നൽകാമെന്ന് ആണ് ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായം.