Idukki വാര്‍ത്തകള്‍
കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കോട്ടയം കുമ്മനം കരയിൽ കളപ്പുരക്കടവ് ജങ്ഷന് സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്താണ് ആസ്സാം സ്വദേശി മന്നാസ് അലി കഞ്ചാവ് ചെടി വളർത്തിയത്. കഞ്ചാവ് ചെടിയും, കൈവശം സൂക്ഷിച്ച 10 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയ E.P.സിബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാൾ നാട്ടു പരിപാലിച്ചു വളർത്തിയിരുന്ന മൂന്ന് മാസത്തിലധികം വളർച്ചയുള്ള കഞ്ചാവ് ചെടിയാണ് എക്സൈസ് സംഘം കണ്ടെടുത്തത്.
പ്രിവന്റീവ് ഓഫീസർ ബാലചന്ദ്രൻ എ പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജിത്കുമാർ കെ.എൻ,സിവിൽ എക്സൈസ് ഓഫീസർമാരായ സുമോദ് പി എസ് , ഹരികൃഷ്ണൻ കെ എച്ച്, ശ്രീകാന്ത് റ്റി എം, എക്സൈസ് ഡ്രൈവർ അനസ് സി കെ എന്നിവർ സംഘത്തിലുണ്ടായിരുന്നു.