San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ആളുമാറി, ആ ഗിൽക്രിസ്റ്റല്ല ഇത്; സമ്പന്നനായ ക്രിക്കറ്റ് താരം മുൻ ഓസീസ് ക്യാപ്റ്റനല്ല



മുംബൈ: ലോകത്തെ ഏറ്റവും ധനികരായ 10 ക്രിക്കറ്റ് താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം ദ് വേൾഡ് ഇൻഡക്സ് പുറത്ത് വിട്ടിരുന്നു. പട്ടിക പ്രകാരം മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റാണ് ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും വിരാട് കോഹ്ലിയുമെല്ലാം ഈ കണക്ക് പ്രകാരം ഗിൽക്രിസ്റ്റിന് പിന്നിലാണ്. എന്നാൽ ഇത് സത്യമല്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

380 മില്യൺ ഡോളറാണ് ഗിൽക്രിസ്റ്റിന്‍റെ ആസ്തി എന്നാണ് ഈ കണക്കിൽ പറയുന്നത്. ലോകപ്രശസ്ത ഫിറ്റ്നസ് സെന്‍ററായ എഫ് 45 ന്‍റെ സിഇഒ ആദം ഗിൽക്രിസ്റ്റിനെ ക്രിക്കറ്റ് കളിക്കാരനെന്ന് തെറ്റിദ്ധരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയതായിരിക്കാം എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫിറ്റ്നസ് സെന്‍ററിന്‍റെ സിഇഒ 2022 ൽ 500 മില്യൺ ഡോളർ വരുമാനം നേടിയപ്പോഴാണ് ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റുമായി ഇദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല.

ഓസ്ട്രേലിയക്കായി 96 ടെസ്റ്റുകളും 287 ഏകദിനങ്ങളും 13 ടി20 മത്സരങ്ങളും ഗിൽക്രിസ്റ്റ് കളിച്ചിട്ടുണ്ട്. 1999, 2003, 2007 വർഷങ്ങളിൽ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു. ക്രിക്കറ്റ് താരം ഗിൽക്രിസ്റ്റിന്‍റെ സ്വത്തുക്കളുടെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെട്ടിട്ടില്ല.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!