കട്ടപ്പന നഗരസഭ ബജറ്റ് പാസായി.ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം അറിയിച്ചെങ്കിലും ബജറ്റ് പാസാക്കുകയായിരുന്നു
67 കോടി 78 ലക്ഷത്തി 18,300 രൂപ വരവും
67 കോടി 54 ലക്ഷത്തി മുന്നൂറ് രൂപ ചിലവും 72 ലക്ഷത്തി 78,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് നഗരസഭ വൈസ് ചെയർമാൻ ജോയ് ആനിതോട്ടം അവതരിപ്പിച്ചിരുന്നത്.
ബജറ്റിൻമേലുള്ള ചർച്ചയാണ് ഇന്ന് നടന്നത്.
മുൻ വർഷങ്ങളിലെ ബജറ്റുകളുടെ തനി ആവർത്തനമാണ് ഇത്തവണയും നടന്നതെന്ന് എൽഡിഎഫ്, BJP കൗൺസിലർമാർ കുറ്റപ്പെടുത്തി.
കട്ടപ്പനയിലെ നഗരസഭാ സ്റ്റേഡിയം 12 കോടി രൂപ കടമെടുത്തു ഇൻഡോർ സ്റ്റേഡിയവും ഷോപ്പിംഗ് കോംപ്ലക്സും നിർമിക്കാനുള്ള ബജറ്റ് തീരുമാനത്തെ എൽഡിഎഫ് കൗൺസിലർമാർ എതിർത്തു.
കുടിവെള്ളം, താലൂക്ക് ആശുപത്രി വികസനം, വാഴവര അർബൻ പി എച്ച് സി വികസനം തുടങ്ങിയ ഒരു കാര്യങ്ങളിലും നഗരസഭ ബജറ്റിൽ കാര്യമായ സ്ഥാനം ഇല്ലെന്ന് എൽഡിഎഫ്, ബിജെപി കൗൺസിലർമാർ കുറ്റപ്പെടുത്തി.
എന്നാൽ കാർഷിക മേഖലയ്ക്കും ആരോഗ്യമേഖലയ്ക്കുംമാലിന്യ സംസ്കരണത്തിനും ഊന്നൽ നൽകി ശ്രദ്ധേയമായ ബജറ്റ് ആണ് ഇത്തവണ അവതരിപ്പിച്ചതെന്ന് യുഡിഎഫ് കൗൺസിലർമാർ അഭിപ്രായപ്പെട്ടു.
ഇൻഡോർ സ്റ്റേഡിയം നിർമാണത്തിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് പ്രതിപക്ഷ കൗൺസിലർമാർ ബജറ്റ് പാസാക്കുന്നതിന് മുമ്പ് ഇറങ്ങിപ്പോയി
എന്നാൽ 2000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ, ബാഡ്മിൻറൺ , ബാസ്ക്കറ്റ്ബോൾ കോർട്ടുകൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങളാണ് ഒരുങ്ങാൻ പോകുന്നതെന്നും കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനുള്ള നീന്തൽകുളം ഉൾപ്പെടെ നിർമ്മിക്കുന്ന രീതിയിലാണ് സമസ്ത മേഖലയിലും ഊന്നൽ നൽകി ബജറ്റ് അവതരിപ്പിച്ചതെന്നും നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ പറഞ്ഞു
കട്ടപ്പന ഫെസ്റ്റ് നടത്താനുള്ള നിർദ്ദേശവും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ കല്യാണത്തിന് റവന്യൂ വകുപ്പിൽ നിന്നും ടൂറിസം വികസനത്തിന് പാട്ടവ്യവസ്ഥയിൽ നഗരസഭയ്ക്ക് ജില്ലാ കളക്ടർ വിട്ടു നൽകിയ നാല് ഏക്കർ സ്ഥലത്ത് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് DPR തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന നിർമ്മിതി കേന്ദ്രം നടത്തിവരുകയാണെന്നും ചെയർപേഴ്സൺ അറിയിച്ചു
പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പോടുകൂടി ബജറ്റ് പാസാക്കുകയായിരുന്നു.