പ്രധാന വാര്‍ത്തകള്‍
പ്രതിപക്ഷത്തു രണ്ട് കസേരകൾക്കുമായി പിടിവലി; പ്രതിപക്ഷ നേതൃസ്ഥാനത്തിനും കെ. പി. സി.സി അധ്യക്ഷനും വേണ്ടി എ, ഐ ഗ്രൂപ്പുകൾ
തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തിനും കോണ്‍ഗ്രസില്‍ പിടിവലി. ഭരണം കിട്ടാതെ വന്നതോടെ പ്രതിപക്ഷത്തും പാര്‍ട്ടിയിലുമായുള്ള രണ്ടു നിര്‍ണ്ണായക കസേരകള്‍ക്ക് എ,ഐ ഗ്രൂപ്പുകള്‍ കച്ച മുറുക്കുകയാണ്. എ ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും റെഡിയാകുമ്ബോള്‍ ഐയില്‍ രമേശ് ചെന്നിത്തലയ്ക്കും വി.ഡി.സതീശനും സാധ്യത കല്‍പ്പിക്കപ്പെടുന്നു. നേരത്തേ മുതല്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് കണ്ണും നട്ടിരിക്കുന്ന കെ. സുധാകരനും അണിയറയില്‍ തയ്യാറെടുക്കുകയാണ്.