കട്ടപ്പന നഗരസഭ ബഡ്ജറ്റിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുമെന്ന ആശയത്തിൽ പ്രതിക്ഷേധം ശക്തമാകുന്നു
നിലവിലുള്ള നഗരസഭ സ്റ്റേഡിയം ഇൻഡോർ ആക്കുന്നത് കായിക താരങ്ങളോടും പൊതുജനങ്ങളോടു മുള്ള വെല്ലുവിളിയാണന്ന് നഗരസഭ കൗൺസിലർ സിജോമോൻ ജോസ് പറഞ്ഞു.
കട്ടപ്പനയിലെ കായിക താരങ്ങൾക്ക് ഉൾപ്പെടെയുള്ളവർക്ക് ഏക ആശ്രയമാണ് കട്ടപ്പന നഗരസഭയ്ക്ക് മുൻപിലെ ഗ്രൗണ്ട് .
കട്ടപ്പന ഫെസ്റ്റ് ഉൾപ്പെടെയുള്ള വിവിധ വിനോദങ്ങൾക്കും ക്രിക്കറ്റ് ഫുട്ബോൾ ഉൾപ്പെടെയുള്ള മത്സരങ്ങൾക്കും ഈ മൈതാനമാണ് ഉപയോഗിച്ച് വരുന്നത്.
യാതൊരുവിധ മുൻകരുതലും സ്വീകരിക്കാതെ നിലവിലുള്ള ഗ്രൗണ്ട് ഇൻഡോർ സ്റ്റേഡിയം ആക്കുന്നത് ഇവിടെയുള്ള സാധാരണക്കാരായ ജനങ്ങളോടും കായിക താരങ്ങളോടും ഉള്ള വെല്ലുവിളിയാണ്.
8 കോടി രൂപ ലോൺ എടുത്താണ് ഇപ്പോൾ ഇൻഡോർ സ്റ്റേഡിയവും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുവാൻ നഗരസഭ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കട്ടപ്പനയ്ക്ക് നിലവിൽ ഇൻഡോർ സ്റ്റേഡിയം അല്ല ആവശ്യം.
കായിക താരങ്ങൾക്ക് പരിശീലനം ഉൾപ്പെടെ നടത്താനുള്ള 400 മീറ്റർ ഗ്രൗണ്ട് ആണ് വേണ്ടത്. ഇതിന് സ്ഥലം കണ്ടുപിടിക്കാതെ നിലവിലുള്ള ഗ്രൗണ്ട് ഇൻഡോർ സ്റ്റേഡിയം ആക്കുന്നതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.
5 ഏക്കർ സ്ഥലം കണ്ടെത്തി പുതിയ ഗ്രൗണ്ട് നിർമ്മിച്ചതിനുശേഷം ഇൻഡോർ സ്റ്റേഡിയം എന്ന തീരുമാനവുമായി നഗരസഭ മുന്നോട്ടു പോകാവു എന്ന് നഗരസഭ കൗൺസിലർ സിജോമോൻ ജോസ് ആവശ്യപ്പെട്ടു.
8 കോടി രൂപ കടം വാങ്ങി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത് വരും ഭരണസമിതിക്കും നഗരസഭയ്ക്കും വൻ ബാധ്യതയാകും. അതിനാൽ നിലവിലുള്ള നഗരസഭയ്ക്ക് മുമ്പിലെ ഗ്രൗണ്ട് അതുപോലെതന്നെ നിലനിർത്തണം എന്നാണ് ആവശ്യം ഉയരുന്നത്.