പ്രധാന വാര്‍ത്തകള്‍
സോഷ്യൽ മീഡിയയിലെ ആരോപണങ്ങളെ ഭയക്കുന്നില്ല; സ്വപ്നയുടെ ആരോപണങ്ങൾ തള്ളി യൂസഫലി
ദുബായ്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി വ്യവസായി എം എ യൂസഫലി. സോഷ്യൽ മീഡിയയിലെ ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ഇത്തരം ആരോപണങ്ങളെ തള്ളിക്കളയുകയാണെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ നിരവധി ആരോപണങ്ങൾ ഉയരുമെന്നും. ലൈഫ് മിഷൻ സംബന്ധിച്ച് ഇഡി നോട്ടീസ് അയച്ചോ എന്നത് അത് റിപ്പോർട്ട് ചെയ്തവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി നേരിടണമെങ്കിൽ അത് ലുലുവിന്റെ നിയമവകുപ്പ് നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിന്നും നിക്ഷേപ സംരംഭങ്ങളിൽ നിന്നും ഈ ആരോപണങ്ങൾക്കൊന്നും തന്നെ പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങൾക്കെതിരെ ധൈര്യമായി മുന്നോട്ട് പോകുമെന്നും സമൂഹ മാധ്യമങ്ങളിലെ ആരോപണങ്ങൾ തന്നെയും ലുലുവിനെയും ബാധിക്കില്ലെന്നും യൂസഫലി പറഞ്ഞു.