Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ബ്രഹ്മപുരം വിഷയത്തിൽ ഭരണാധികാരികൾക്ക് വീഴ്ച പറ്റി: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി



കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുക നിയന്ത്രിക്കുന്നതിൽ ഭരണാധികാരികൾക്ക് വീഴ്ച സംഭവിച്ചുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അന്വേഷണം നടക്കട്ടെ, കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ. മാലിന്യ സംസ്കരണത്തിന് ഉചിതമായ കർമ്മ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഇതിനായി ബജറ്റിൽ തുക വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ അ​ഗ്നിബാധയെക്കുറിച്ചല്ല നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. മാലിന്യ സംസ്കരണ പ്രക്രിയയിൽ നമ്മുടെ ഭരണസംവിധാനം പരാജയപ്പെടുന്നുണ്ടോ? ഇതിന് തീയിട്ടതാണോ അതോ തീ പിടിച്ചതാണോ എന്ന ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മാലിന്യ നിർമാർജനത്തിനും സംസ്കരണത്തിനും നമ്മുടെ ഭരണസംവിധാനം എന്താണ് ചെയ്യുന്നത് എന്നതാണ് പ്രധാനം.

ഈ മാലിന്യക്കൂമ്പാരം ഇതുപോലെ കത്തുകയും എല്ലായിടത്തും പുക നിറഞ്ഞപ്പോൾ ജനങ്ങൾ ശ്വാസംമുട്ടുകയും ചെയ്തത് ഭരണകൂടത്തിന്‍റെ വലിയ പരാജയമാണ്. വളരെ സമഗ്രമായ പരിഹാര പദ്ധതി ആസൂത്രണം ചെയ്യാനും അതിനാവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്താനും ഭരണകൂടം തയ്യാറാകണമെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!