ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് ഇടുക്കി ജില്ലാ കൺവെൻഷൻ2023 മാർച്ച്15,ബുധനാഴ്ച 2.00 pm ന് ചെറുതോണി വ്യാപാരഭവനിൽ
നിർമ്മാണ നിരോധനം, വന്യമൃഗങ്ങളുടെ ആക്രമണം, ബഫർ സോൺ, അർഹരായവർക്ക് പട്ടയം ലഭിക്കാത്തത്, പട്ടയചട്ടങ്ങളുടെ ഭേദഗതി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇനിയും തയാറായിട്ടില്ല. ഇതിനുപുറമേ ഇടുക്കി ജില്ലയിലെ സി എച്ച് ആർ മേഖല മുഴുവൻ വനം ആക്കണമെന്നും ഏലത്തോട്ടം ഉടമകളെ മുഴുവൻ കുടിയൊഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു പരിസ്ഥിതി സംഘടന നൽകിയ ഹർജിയിൽ
ഈ വരുന്ന 17-)o തിയതി സുപ്രീംകോടതിയിൽ വാദം നടക്കുകയാണ്.
വന വിസ്തൃതി വർദ്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നതോടൊപ്പം കാട്ടുമൃഗ ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുകയും ഉപജീവനമാർഗമായ കാർഷിക വിളകൾ നശിക്കുകയുമാണ്. ഇവയുടെയെല്ലാം പരിഹാരത്തിനായി സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച ആലോചിക്കുന്നതിനു വേണ്ടി
സമുദായ സംഘടനകളുടെയും, സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളുടെയും ഇതര സാംസ്കാരിക സംഘടനകളുടെയും, വ്യാപാരി വ്യവസായികളുടെയും പ്രതിനിധികൾ ഉൾക്കൊള്ളുന്ന ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റിന്റെ ജില്ലാ കൺവെൻഷൻ 15-03-2023 ബുധനാഴ്ച 2.00 pm ന് ചെറുതോണി വ്യാപാരഭവൻ ഹാളിൽ ചേരുന്നതാണ്.
ILFM പഞ്ചായത്ത് ഭാരവാഹികളും മറ്റു പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ഏകോപന സമിതിയുടെ യൂണിറ്റ് ഭാരവാഹികളും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
എന്ന്
സണ്ണി പൈമ്പിള്ളിൽ
( ചെയർമാൻ)
റസാക്ക് ചുവരവേലിൽ
(ജനറൽ കൺവീനർ)