ബീവറേജസ് ഔട്ട് ലെറ്റുകളില്‍ പിന്‍വാതില്‍ മദ്യ വില്‍പന
കുമളി: ബീവറേജ്‌സിന്റെ മദ്യ വില്‍പനശാലകളിലും ബാറുകളിലും പിന്‍ വാതിലുകളിലൂടെ മദ്യ വില്‍പന നടക്കുന്നതായി ആക്ഷേപം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബാറുകളുടെയും ബീവറേജ്‌സ് മദ്യ ഷാപ്പുകളുടെയും പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തി വെച്ചത്. എന്നാല്‍ ചില സ്വാധീനങ്ങള്‍ ഉപയോ ഗിച്ച് അടച്ചിട്ടിരിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും രാത്രി പത്തിനു ശേഷവും പുലര്‍ച്ചെയും മദ്യം കടത്തുന്നതായാണ് ആക്ഷേപം. കോവി ഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ അടക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാകുന്നതിനു മുമ്പ് തന്നെ വന്‍ തോതില്‍ മദ്യം രഹസ്യ ഇടങ്ങളിലേക്ക് മാറ്റിയിരുന്നു. ഇവിടങ്ങളില്‍ നിന്നും മദ്യം ലഭ്യമാകുന്നുമുണ്ട്. അണക്കരയിലും അട്ടപ്പള്ളത്തും, ഒന്നാം മൈലിലും അനധികൃത മദ്യ വില്‍പന നടക്കുന്നതായി പരാതിയുണ്ട്. മദ്യത്തിന്റെ ലഭ്യത നിലച്ചതോടെ ചിലര്‍ വീടുകളില്‍ വാറ്റ് തുടങ്ങിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കുമളി ടൗണിലെ പല ചരക്കു കടകളില്‍ ഏറ്റവും കുടുതല്‍ വില്‍പന നടക്കുന്നത് ശര്‍ക്കരയാണത്രേ. വാറ്റ് ലക്ഷ്യമിട്ട് വന്‍ തോതില്‍ ശര്‍ക്കര വാങ്ങുന്നവരെ കുറിച്ചും അനേ്വഷിക്കുന്നുണ്ട്. ദിവസം ഇരു നുറു കിലോയിലധികം ശര്‍ക്കര കുമളിയിലെയും അണക്കരയിലെയും കടകളില്‍ ചിലവാകുന്നതായാണ് വിവരം.