പ്രധാന വാര്‍ത്തകള്‍
ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ല: സോൻട ഇന്‍ഫ്രാടെക്
ബെംഗ്ലൂരു: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോൻട ഇൻഫ്രാടെക്. ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്കരണം എന്നിവയുടെ ഉത്തരവാദിത്തം മാത്രമാണ് കമ്പനിക്കുള്ളത്. എല്ലാ ദിവസവും വരുന്ന മാലിന്യങ്ങളുടെയും പ്ലാസ്റ്റിക്കിൻ്റെയും സംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോൻട പറഞ്ഞു.
2021 സെപ്റ്റംബർ ആറിനാണ് സോൻട ഇൻഫ്രാടെക് കൊച്ചി കോർപ്പറേഷനുമായി കരാർ ഒപ്പിട്ടത്. 2022 ജനുവരി 21 നാണ് ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കോർപ്പറേഷൻ അയച്ചതായി പറയപ്പെടുന്ന കത്തുകൾ ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിഞ്ഞതെന്നും സോൻട ഇൻഫ്രാടെക് പറഞ്ഞു.
മീഥെയ്ൻ പുറന്തള്ളലും ചൂടുമാണ് തീപിടിത്തത്തിന് കാരണം. നിലവിൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സോൻട ഇൻഫ്രാടെക് അധികൃതർ കൂട്ടിച്ചേർത്തു.