നാട്ടുവാര്‍ത്തകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ കേന്ദ്രങ്ങള്‍
ആര്‍.ടി.പി.സി.ആര്‍ പരിശോധനാ കേന്ദ്രങ്ങള്‍
ആള്‍ക്കൂട്ട കേന്ദ്രങ്ങളാകുന്നു
കുമളി: ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍.പരിശോധനാ കേന്ദ്രങ്ങള്‍ ആള്‍ക്കൂട്ട കേന്ദ്രങ്ങളായി മാറുന്നതായി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ ആന്റണി കുഴിക്കാട്ട്. സമയബദ്ധിതമായി പരിശോധന നടക്കാത്തതും പഞ്ചായത്തുകള്‍ തിരിച്ച് പരിശോധനക്ക് നല്‍കാത്തതും ആളുകളെ വളരെയേറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരും പ്രായമായവരും മണിക്കൂറുകളോളം ആശൂപത്രികളുടെ പരിസരത്ത് വെയിലു കൊണ്ടു നില്‍ക്കുന്ന കാഴ്ചയാണ് എവിടെയും. ആള്‍കൂട്ടങ്ങള്‍ കോവിഡ് വ്യാപനം രുക്ഷമാക്കും. ആയതിനാല്‍ ആര്‍.ടി.പി.സി.ആര്‍.പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണംവര്‍ധിപ്പിക്കുകയോ പഞ്ചായത്ത് തലത്തില്‍ ആക്കുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു.