പ്രധാന വാര്‍ത്തകള്‍
പഞ്ചാബ് അതിര്‍ത്തി വഴി നുഴഞ്ഞുകയറ്റ ശ്രമം; പാക് പൗരനെ പിടികൂടി ബിഎസ്എഫ്
ഫിറോസ്പുർ: പഞ്ചാബിലെ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ സൈന്യം പിടികൂടി. ഫിറോസ്പൂർ മേഖലയിലൂടെ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാക് പൗരനെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇയാൾ പാകിസ്ഥാനിലെ ഖൈബര്‍ സ്വദേശിയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ബിഎസ്എഫ് അറിയിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ പാക് പൗരനാണിത്. സിയാൽകോട്ട് സ്വദേശിയായ അമീർ റാസയെ വ്യാഴാഴ്ച ഗുർദാസ്പൂർ സെക്ടറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തുടരാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത പരിശോധന പുരോഗമിക്കുകയാണ്.