Idukki വാര്‍ത്തകള്‍
വ്യാപകമായ പനിക്കും മറ്റ് വൈറൽ രോഗങ്ങൾക്കും കാരണമായ H3N2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം
വ്യാപകമായ പനിക്കും മറ്റ് വൈറൽ രോഗങ്ങൾക്കും കാരണമായ H3N2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം. ഹരിയാണയിലും കർണാടകയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കേന്ദ്രആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.രാജ്യത്ത് നിലവിൽ H3N2 വൈറസ് ബാധിച്ച് 90 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ എട്ട് H1N1 ഇൻഫ്ലുവെൻസ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നിൽ ഇൻഫ്ളുവൻസ Aയുടെ ഉപവിഭാഗമായ H3N2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസംഐ.സി.എം.ആർ(Indian Council of Medical Research) വ്യക്തമാക്കിയിരുന്നു. ഇൻഫ്ളുവൻസ കേസുകളിൽ വൻ വർധനവാണ് കാണുന്നത്, പനി, ചുമ, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളാണ് പലർക്കുമുള്ളത്.