Idukki വാര്‍ത്തകള്‍
സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുന്നതിനിടെ താപസൂചിക പ്രസിദ്ധീകരിച്ച് ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുന്നതിനിടെ താപസൂചിക പ്രസിദ്ധീകരിച്ച് ദുരന്ത നിവാരണ അതോറിറ്റി. അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക .ഇതുപ്രകാരം കേരളത്തില്‍ കോഴിക്കോടും തിരുവനന്തപുരത്തും കൊടും ചൂടാണ് അനുഭവപ്പെടുന്നത്.കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളിലും കോട്ടയത്തും ചിലയിടങ്ങളില്‍ 54 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് അനുഭവപ്പെടുന്നതയാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍.ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലായിടത്തും താപ സൂചിക 40 നും 45നും ഇടയിലാണ്.