കൃതൃത കൃഷി വ്യാപനം ജില്ലാതല കർഷക പഠനക്ലാസ്സ് കട്ടപ്പനയിൽ സംഘടിപ്പിച്ചു
കൃതൃത കൃഷി വ്യാപനം ജില്ലാതല കർഷക പഠനക്ലാസ്സ് കട്ടപ്പനയിൽ സംഘടിപ്പിച്ചു. മുനിസിപ്പൽ ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു…
കാർഷിക മേഖലയിൽ നിന്ന് കർഷകർ പിന്തിരിയുന്ന സാഹചര്യത്തിൽ പുതിയ കാർഷിക രീതികളെ പരിചയപ്പെടുത്തുവാനും കൂടുതൽ കർഷകരെ കൃഷിയിലേക്ക് തിരികെ എത്തിക്കുവാനും നിരവധി പദ്ധതികളാണ് കാർഷിക വകുപ്പ് നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കൃത്യത കൃഷി വ്യാപനം എന്ന വിഷയത്തെ സംബന്ധിച്ച് ജില്ലാതല പഠനക്ലാസ്സ് കട്ടപ്പനയിൽ സംഘടിപ്പിച്ചത്.
കട്ടപ്പന നഗരസഭ ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു..
വികസനകാര്യ സ്റ്റാൻഡിങ്ങ് ചെയർപേഴ്സൺ ജാൻസി ബേബി അധ്യക്ഷത വഹിച്ചു. തുടർന്ന് ഡോക്ടർ സുധാകരൻ, വെങ്കിട്ടരാമൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഇടുക്കി ഹോൾടികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ അബ്രഹാം സെബാസ്റ്റ്യൻ തുടങ്ങി നിരവാദി ആളുകൾ പരിപാടിയിൽ സംസാരിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കർഷകരാണ പരിപാടിയിൽ പങ്കെടുത്തു…