പ്രധാന വാര്‍ത്തകള്‍
ഇഡി വേട്ടയാടുന്നു; ഹൈക്കോടതിയിൽ ജാമ്യം തേടി ശിവശങ്കർ
കൊച്ചി: ലൈഫ് മിഷൻ കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ഉൾപ്പെടുത്തി ഇ.ഡി വേട്ടയാടുകയാണെന്ന് ശിവശങ്കർ ഹർജിയിൽ പറഞ്ഞു.
മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.