Idukki വാര്‍ത്തകള്‍
ആനയിറങ്കൽ ഡാം ഘട്ടംഘട്ടമായി തുറന്നു വിടുന്നു
9.3.2023 (വ്യാഴം) രാവിലെ 11.30 മുതൽ ആനയിറങ്കൽ ഡാമിന്റെ റിവർ സ്ലുയിസ് ഘട്ടം ഘട്ടമായി തുറന്നു 11.57 ക്യൂമെക്സ് എന്ന തോതിൽ ജലം പൊന്മുടി ജലസംഭരണിയിൽ എത്തിക്കുന്നതിന് പന്നിയാർ പുഴയിലൂടെ ഒഴുക്കിവിടുന്നു.
പന്നിയാർ പുഴയുടെ ഇരുകരകളിലും താമസിക്കുന്ന പൂപ്പാറ, രാജകുമാരി, രാജാക്കാട് എന്നിവിടങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.