ഹീറോയുടെ ഗോ സൂമെന്ന പുതിയ വാഹനത്തിന്റെ ലോഞ്ചിംഗ് കട്ടപ്പനയിൽ സംഘടിപ്പിച്ചു
ഹീറോയുടെ ഗോ സൂമെന്ന പുതിയ വാഹനത്തിന്റെ ലോഞ്ചിംഗ് കട്ടപ്പനയിൽ സംഘടിപ്പിച്ചു. നിരവധി സവിശേഷതകൾ കൂട്ടിച്ചേർത്താണ് പുതിയ വാഹനം കമ്പനി വിപണിയിലേക്ക് എത്തിക്കുന്നത്…
കോർണർ ബെൻഡിങ് ലൈറ്റ്സ്, ഡിജിറ്റൽ സ്പീഡോമീറ്റർ വിത്ത് ആർ റ്റി എം ഐ, ഐ 3 എസ് ടെക്നോളജി, ഏയ്റോ ഡൈനാമിക് ഡിസൈൻ, ഡയമണ്ട് കട്ട് അലോയ് വീൽസ്, സ്പോർട്ടി മഫ്ളർ, തുടങ്ങി നിരവധി സവിശേഷതകളാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 5 വ്യത്യസ്തമായ കളറുകളിലാണ് വാഹനം വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, എസ് ഐ എൻജിനാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.
കട്ടപ്പനയിൽ ചേന്നാട്ടുമറ്റം ഹീറോയുടെ ഷോറൂമിൽ നടന്ന ലോഞ്ചിംഗ് നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു.
ടോപ് ഗിയർ ഹീറോ മാനേജർ അനിൽകുമാർ ഉപഭോക്താക്കൾക്കായി വാഹനം പരിചയപ്പെടുത്തി.
കട്ടപ്പന വുമൺസ് ക്ലബ് പ്രസിഡണ്ട് ആനി ജബരാജ് കേക്ക് മുറിച്ച് ആഘോഷം പങ്കുവച്ചു.
തുടർന്ന് വാഹനത്തിന്റെ ആൽപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു.
ഷോറൂം മാനേജിംഗ് ഡയറക്ടേഴ്സ് ആയ ജിനോയ് ചെന്നാട്ടുമറ്റം, ഷെറിൻ ജിനോയ്, ശ്രീറാം ഫിനാൻസ് റീജണൽ ഹെഡ് രജീഷ് ടി ആർ, മാർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി ഹസൻ, ട്രഷറാർ സാജൻ ജോർജ് ,കട്ടപ്പന നഗരസഭ കൗൺസിലർ സിജോ മോൻ ജോസ്, മാർച്ച് അസോസിയേഷൻ വനിതാ വിഗ് ജില്ല സെക്രട്ടറി റോസമ്മ മൈക്കിൾ, വി ക്ലബ് പ്രസിഡണ്ട് മോനിഷ വിവേക് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. നിരവധി ആളുകൾ ആയിരുന്നു വാഹന ലോഞ്ചിങ് ഭാഗമായി ഷോറൂമിലെത്തിയത്..