കെടാതെ ബ്രഹ്മപുരം; വിവിധ ഇടങ്ങളിൽ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ നാളെയും മറ്റന്നാളും അവധി
കൊച്ചി: ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അവധി.
വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 09-03-2023, 10-03-2023 (വ്യാഴം, വെള്ളി) തീയതികളിൽ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, കിന്റർ ഗാർട്ടനുകൾ, ഡേ കെയർ സെന്ററുകൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഉൾപ്പെടെയുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.