Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

വഴിയോരത്ത് നിർത്തിയിട്ടിരുന്ന കാറിൽ സ്കൂൾ ബസ് ഇടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു





ഇടുക്കി :കാമാക്ഷി പഞ്ചായത്തിലെ ഉദയഗിരിയിൽ വഴിയോരത്ത് നിർത്തിയിട്ടിരുന്ന ഇന്നോവ ക്രിസ്റ്റ കാറിൽ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ് ഇടിച്ചതിനെതുടർന്ന് ഉണ്ടായ അപകടത്തിൽ തങ്കമണി പോലീസ് കേസ് രെജിസ്റ്റർ ചെയ്തു..

ദിശതെറ്റിയെത്തിയ ബൈക്ക് യാത്രികനെ രക്ഷിക്കാൻ വേണ്ടി സ്കൂൾ ബസ് വെട്ടിച്ചപ്പോൾ
നിയന്ത്രണം നഷ്ടപ്പെട്ട് കാറിൽ ഇടിക്കുകയായിരുന്നു എന്നാണ്
ബസ് ഡ്രൈവർ അനിൽ പറഞ്ഞത്.
സി പി എം ജില്ലാ കമ്മറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ് ഇന്നോവ ക്രിസ്റ്റ കാർ .
പിന്നിൽനിന്ന് ഇടിച്ച ശേഷം ഒരുവശം പൂർണ്ണമായി തകർത്ത് ഉറഞ്ഞ ശേഷമാണ് ബസ് നിന്നത് ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കാറിന് ഉണ്ടായിട്ടുണ്ട്. ഈ സമയം വിദ്യാർത്ഥികൾ ബസിലുണ്ടായിരുന്നതിനാൽ ബസ് പറഞ്ഞു വിടുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഞായറാഴ്ച ഉച്ചയോടെ
സ്കൂൾ ബസ് കസ്റ്റഡിയിലെടുത്തു. തുടർനടപടികൾ സ്വീകരിച്ചു.

എന്നാൽ സംഭവം തികച്ചും നിയമപരമായി കൈകാര്യം ചെയ്തിട്ടും ചില മാധ്യമങ്ങൾ തനിക്കെതിരെ മോശം പരാമർശം നടത്തുകയാണ് ചെയ്തതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!