കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനോജ് ഉദ്ഘാടനം ചെയ്തു
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ നടന്നു .ബ്ലോക്ക് പഞ്ചായത്തിൽ സമഗ്ര വികസനം സാധ്യമാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ദുർഘടമായ ഭൂപ്രകൃതിയും വിഭവങ്ങളുടെ അപര്യാപ്തതയും പ്രതികൂല ഘടകങ്ങൾ ആണെങ്കിലും ലഭ്യമായ വിഭവങ്ങളും സർക്കാരിൽ നിന്നുള്ള ധനസഹായവും പരമാവധി ജനനന്മയ്ക്കായി ഉപയോഗിക്കുക എന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന നയം. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ടി മനോജ് ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖലയുടെ വളർച്ച ആരോഗ്യ മേഖല, വനിതാ ക്ഷേമം, ദാരിദ്ര്യനിർമാർജനം, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം, സാമൂഹിക സുരക്ഷിതത്വം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് വാർഷിക പദ്ധതിക്ക് നടപ്പുവർഷം വിഭാവനം ചെയ്യുന്നത്. വികസന സെമിനാറിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസുകുട്ടി മാത്യു ,വൈസ് പ്രസിഡൻറ് അന്നമ്മ ജോൺസൺ, എക്സ്റ്റൻഷൻ ഓഫീസർ ആർ.മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.പി ജോൺ, ജലജ വിനോദ്, സവിത ബിനു, ഷൈല വിനോദ്, കെ.ആർ രാജലക്ഷ്മി,ഷൈനി റോയ്, കുസുമം സതീഷ്, ജോസ്കറിയ കണ്ണമുണ്ടയിൽ, നിക്സൺ എന്നിവർ പങ്കെടുത്തു