Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ലബ്ബക്കട ജോൺ പോൾ മെമ്മോറിയൽ ബി.എഡ് കോളേജിൽ പഞ്ചദിന സഹവാസ ക്യാമ്പ് ആരംഭിച്ചു




കാഞ്ചിയാർ : ലബ്ബക്കട ജോൺ പോൾ മെമ്മോറിയൽ ബി.എഡ് കോളേജിൽ പഞ്ചദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ചരിത്രകാരനും ഉന്നത വിദ്യാഭ്യാസ ഉപദേഷ്ഠാവുമായ ഡോ.സെബാസ്റ്റ്യൻ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മഞ്ചു ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോളേജ് മാനേജർ ഫാ.ഏബ്രഹം പാനിക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ബർസാർ ഫാ.ജോബിൻ പേണാട്ടുക്കുന്നേൽ, അധ്യാപിക അനു അഗസ്റ്റിൻ, വിദ്യർത്ഥികളായ സാന്ദ്രാ വിൽസൺ, അനുജ യോഹന്നാൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ ശ്രീ.ലാലു പി.ഡി., ശ്രീമതി സ്മിത വി.ടി എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!