പ്രധാന വാര്‍ത്തകള്‍
യുവാക്കൾക്ക് മാസം 2500 രൂപ തൊഴിലില്ലായ്മ വേതനം പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സര്‍ക്കാര്‍
റായ്പുര്‍: തൊഴിലില്ലാത്ത യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സര്‍ക്കാര്‍. 18 നും 35 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 2,500 രൂപയാണ് നൽകുക.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബത്തിലെ യുവാക്കൾക്കാണ് ഇതു ലഭ്യമാവുക.
അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ ഓണറേറിയം 6,500 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.