നീന്തൽ പരിശീലന കേന്ദ്രത്തിന് അടിമാലി ഗ്രാമ പഞ്ചായത്തിൻ്റെ പച്ചക്കൊടി
കഴിഞ്ഞ ഏതാനും നാളുകളായി നമ്മൾ നിരന്തതമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒന്നാണ് അടിമാലിയിൽ ഒരു നീന്തൽക്കുളം വേണമെന്നത് . മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്ന സമീപ നാളുകളിൽ ഇതിൻ്റെ പ്രസക്തി വളരെ വലുതക്മാണ്. നിരന്തരമായ കൂടിയാലോചനകൾക്കൊടുവിൽ വരുന്ന വികസന പദ്ധതിയിൽ ഇതിനായി പതിനഞ്ചു ലക്ഷം രൂ പഞ്ചായത്ത് ഭരണസമിതി നീക്കി വച്ചിരിക്കുന്നുവെന്ന സന്തോഷ വാർത്ത ഈയവസരത്തിൽ പങ്കിടുകയാണ്.
മുൻ FB പോസ്റ്റ് കളിൽ നമ്മൾ ചൂണ്ടിക്കാണിച്ചതു പോലെ അടിമാലി പൂഞ്ഞാറുകണ്ടം സ്റ്റെല്ലാ മേരീസ് റോഡിൽ, പവർ ക്ലബ്ബിനു സമീപത്ത് ,ശ്രീ. ഐസക് താഴേക്കാട്ടിലിൻ്റെ പുരയിടത്തോട് ചേർന്ന് ,വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച ഇപ്പോൾ തീർത്തും ഉപയോഗശൂന്യമായി കിടക്കുന്ന കുളമാണ് പദ്ധതിക്കായി പുനർ നിർമ്മിക്കാനൊരുങ്ങുന്നത്. 35 x 20 അടി വലിപ്ത്തിൽ 7 സെൻ്റിലായി സ്ഥിതി ചെയ്യുന്ന പ്രസ്തുത കുളം നവീകരിച്ചാൽ നീന്തൽ പരിശീലന കേന്ദ്രവും, ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാനിക്കള്ള സൗകര്യവും, ബാത് റൂമും അനുബന് ധമായി നിർമ്മിക്കാനാവും. പഞ്ചായത്ത് ഭരണ സമിതി വിലയിരക്ത്തിയിട്ടുള്ള തുകയ്ക്കു പുറമേ MLA ഫണ്ടും സ്പോർട്സ് കൗൺസിലിൽ നിന്നുള്ള സഹായവുമെല്ലാം നമുക്ക് അനിവാര്യമാണ്. കക്ഷി – രാഷ്ട്രീയ ഭേദമന്യേ നാടിന് മുതൽക്കൂട്ടാവുന്നതും വരും തലമുറയ്ക്ക് ഏറെ പ്രയോജനപ്രദമാവുന്നതുമായ ഈ പദ്ധതിക്കായി സമസ്ത ജനവിഭാഗങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതോടൊപ്പം, ഇന്ന് മാർച്ച് 5 ,വൈകുന്നേരം 4 മണിക്ക് കുളത്തിനു സമീപത്തായി പഞ്ചായത്ത് ഭരണ സമിതി വിളിച്ചു കൂട്ടിയിരിക്കുന്ന ആലോചനായോഗത്തിലേക്ക് പ്രദേശവാസികളേയും ,കായിക പ്രേമികളേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.