വേനൽ ശക്തം. വൈദ്യുതി ഉപയോഗം ഉയരുന്നു
വേനൽ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും ഉയരുന്നു. കഴിഞ്ഞ മാസം അവസാന വാരം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 80 ലക്ഷം യൂണിറ്റിൽ താഴെയായിരുന്നത് ഈ ആഴ്ച 84 . 96 ദശലക്ഷം യൂണിറ്റ് മുകളിലായി .
വൈദ്യുതിയുടെ പ്രതിദിന ശരാശരി ഉപയോഗം ജനുവരി മാസം വരെ 74.31 ദശലക്ഷം യൂണിറ്റ് ആയിരുന്നു.
ഇത് ഫെബ്രുവരി ആദ്യ വാരങ്ങളിൽ 79 ദശലക്ഷം യൂണിറ്റായി ഉയർന്നു. അവസാനത്തെ വാരത്തിൽ പ്രതിദിന ഉപയോഗം ശരാശരി 83 ദശലക്ഷം യൂണിറ്റായി.
ഇന്നലെ 85 ദശലക്ഷം യൂണിറ്റ് ആയിരുന്നു സംസ്ഥാനത്തെ പ്രതിദിന ശരാശരി ഉപയോഗം.
വേനൽ ശക്തമാകുന്നതോടെ വൈദ്യുതി ഉപയോഗം ഇനിയും ഉയരും എന്നാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത് .
ഈ വർഷം ഉപയോഗം ഇനിയും വർധിക്കുന്നതോടെ കെ.എസ്.ഇ.ബിക്ക് കൂടുതൽ പുറം വൈദ്യുതിയെ ആശ്രയിക്കേണ്ടി വരും.
ഇതോടെ ലോട്ട് ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കാനും സാധ്യതയുണ്ട്. ഉപയോഗം കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുത്പാദനവും കൂടിയിട്ടുണ്ട്.
ഇന്നലെ മൂലമറ്റം വൈദ്യുതി നിലയത്തിൽ 6 ജനറേറ്റുകളും പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങി. സംസ്ഥാനത്തെ അണക്കെട്ടുകളിൽ ഇപ്പോൾ 2209. 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാൻ ആവശ്യമായ വെള്ളം മാത്രമാണ് ഇപ്പോളുള്ളത്.
പ്രതിദിനം 20. O8 ദശ ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ജല വൈദ്യുതി നിലയങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്നത്.