പ്രധാന വാര്‍ത്തകള്‍
എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രിലിൽ, തീയതി പിന്നീട് അറിയിക്കും: വി ശിവൻ കുട്ടി
തിരുവനന്തപുരം: എൽഎസ്എസ് യുഎസ്എസ് സ്കോളർഷിപ്പ് തുക ഉടൻ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പായി 31 കോടി രൂപയാണ് നൽകാനുള്ളതെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ പരീക്ഷകൾ ഏപ്രിൽ മാസത്തിൽ നടക്കും. പരീക്ഷയുടെ തീയതിയും ടൈംടേബിളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും സ്കോളർഷിപ്പ് വിതരണം വൈകുന്നതാണ് പരീക്ഷ വൈകാൻ കാരണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകളിലെ നാല്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലോവർ, അപ്പർ പ്രൈമറി സ്കൂൾ സ്കോളർഷിപ്പ് പരീക്ഷകൾ നടത്തുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തെ സ്കോളർഷിപ്പ് വിജയികൾക്ക് തുക ലഭിച്ചിട്ടില്ലായിരുന്നു.