നാട്ടുവാര്‍ത്തകള്‍
വളവിൽ ലോഡുമായെത്തിയ ലോറി കുടുങ്ങി 2 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു
രാജാക്കാട്∙ രാജാക്കാട്–കുഞ്ചിത്തണ്ണി റോഡിൽ തേക്കിൻകാനം പാറശേരി വളവിൽ ലോഡുമായെത്തിയ ലോറി കുടുങ്ങി 2 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തമിഴ്നാട്ടിലെ തേനിയിൽ നിന്ന് ചിത്തിരപുരത്തേക്ക് വൈദ്യുത തൂണുകളുമായി വന്ന ലോറിയാണ് ഇന്നലെ ഉച്ചയോടെ വളവ് തിരിയാനാവാതെ കുടുങ്ങിയത്.
ബാരിക്കേഡിൽ തട്ടി നിന്ന ലോറി ഏറെ പണിപ്പെട്ടാണ് പിന്നോട്ടെടുത്തത്. രാജാക്കാട് നിന്നും കൊച്ചുപ്പ് വഴി കുഞ്ചിത്തണ്ണിയിലേക്ക് പോകുന്ന സമാന്തര പാതയിൽ മണ്ണ് പണി നടക്കുന്നതിനാൽ ഇൗ വഴി മറ്റ് വാഹനങ്ങൾ കടത്തി വിടാൻ കഴിഞ്ഞില്ല. ഇതോടെ നൂറുകണക്കിന് വാഹനങ്ങളാണ് റോഡിൽ കാത്തു കിടക്കേണ്ടി വന്നത്. ഭാരവാഹനങ്ങൾ പാറശേരി വളവിൽ കുടുങ്ങുന്നത് നിത്യ സംഭവമാണ്.