കട്ടപ്പന വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂളിൻ്റെ പുതിയ സംരംഭമായ സ്നേഹ പുഷ്പ നഴ്സറി പ്രവർത്തനം ആരംഭിച്ചു
കട്ടപ്പന വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂളിൻ്റെ പുതിയ സംരംഭമായ സ്നേഹ പുഷ്പ നഴ്സറി പ്രവർത്തനം ആരംഭിച്ചു.
അഡ്വ.ഡീൻ കുര്യാക്കോസ് എം പി നഴ്സറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കട്ടപ്പന വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂളിൽ കുട്ടികളുടെ തൊഴിൽ പരിശീലനത്തിൻ്റെയും അതിലൂടെ വരുമാന മാർഗ്ഗത്തിൻ്റെയും ഭാഗമായിട്ടാണ് പുഷ്പ നഴ്സറി ആരംഭിച്ചത്. സ്കൂളിനു സമീപം ആരംഭിച്ച നഴ്സറിയുടെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു.
തുടർന്ന് ചെടിതൈയുടെ ആദ്യ വില്പന നഗരസഭ കൗൺസിലർ അഡ്വ.കെ.ജെ. ബെന്നിക്ക് നല്കി എം.പി. നിർവ്വഹിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന 70 ഓളം കുട്ടികളാണ് ഇവിടെ താമസിച്ച് പഠനം നടത്തുന്നത്.
ഈ കുട്ടികളുടെ മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനും ഒപ്പം തൊഴിൽ പരിശീലനം നേടി ഒരു വരുമാന മാർഗവും ഇതിലൂടെ സ്വായത്തമാക്കുവാൻ സാധിക്കും
ഇൻഡോർ പ്ലാൻ്റുകൾ,റോസ
ജെറേനിയം, ആദം, പത്തു മണി ചെടികളുടെ വകഭേദങ്ങൾ, , തുടങ്ങി നിരവധി പുഷ്പ സസ്യങ്ങൾ നഴ്സറിയിൽ വിപണനത്തിനുണ്ട്. ചെടിച്ചട്ടി ഉൾപ്പെടെ തൈകൾക്ക് വലിപ്പമനുസരിച്ച് 100 മുതൽ 300 രൂപ വരെ വിലയ്ക്ക് ആവശ്യക്കാർക്ക് വാങ്ങാവുന്നതാണ്.
സ്നേഹ സദൻ ബോർഡംഗം തോമസ് രാജൻ അദ്ധ്യക്ഷനായിരുന്നു.
വാർഡ് കൗൺസിലർ മായ ബിജു,
സ്കൂൾ ഹെഡ്മിസ്ട്രസ് സി. മരിയറ്റ , തോമസ് മൈക്കിൾ, മദർ സുപ്പീരിയർ സി. ബെറ്റി മരിയ, ADS പ്രസിഡന്റ് രജനി സലി തുടങ്ങിയവർ സംസാരിച്ചു. സ്നേഹ സദൻ ജീവനക്കാർ, എ.ഡി.എസ് അംഗങ്ങൾ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.