കെഎസ്ആർടിസിയിൽ കൂട്ട നടപടി; ആറ് ജീവനക്കാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ഗുരുതരമായ ചട്ടലംഘനം, അച്ചടക്കരാഹിത്യം, കെ.എസ്.ആർ.ടി.സിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി വിവിധ ഡിപ്പോകളിലെ ആറ് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു.
അപകടകരമായ രീതിയിൽ ബസ് ഓടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരിൽ നല്ല മനോഭാവം വളർത്തുന്നതിനായി കെ.എസ്.ആർ.ടി.സി ജീവനക്കാർക്കായി ഏർപ്പെടുത്തിയ പെരുമാറ്റ പരിശീലനത്തിൽ മദ്യലഹരിയിൽ ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അഗസ്റ്റിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഫെബ്രുവരി 26ന് പാറശാല ഡിപ്പോയിലെ ബ്ലാക്ക് സ്മിത്ത് ഐ.ആർ ഷാനു 200 ഗ്രാം ബ്രാസ് സ്ക്രാപ്പ് കടത്താൻ ശ്രമിക്കുന്നതായി ഡ്യൂട്ടി ഗാർഡ് കണ്ടെത്തിയിരുന്നു. സംഭവവുമായി സഹകരിക്കാനോ അന്വേഷണത്തോട് വിശദീകരണം നൽകാനോ ഷാനു വിസമ്മതിച്ചു. തുടർന്ന് ഷാനുവിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ മോഷണക്കുറ്റത്തിന് പാറശാല പൊലീസിലും കോർപ്പറേഷൻ പരാതി നൽകിയിട്ടുണ്ട്.