പ്രധാന വാര്‍ത്തകള്‍
സര്‍ക്കാരിന്‍റെ ഹെലികോപ്റ്റർ വാടക കരാര്‍ ചിപ്സൺ എയർവേസിന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേസിന്. കഴിഞ്ഞ വർഷം ടെൻഡർ ലഭിച്ച ചിപ്സൺ എയർവേയ്സിന് 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയ്ക്ക് കരാർ നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
20 മണിക്കൂറിന് 80 ലക്ഷം എന്നാണ് കമ്പനി മുന്നോട്ടുവച്ച വ്യവസ്ഥ. എന്നാൽ, സർക്കാരുമായുള്ള തുടർ ചർച്ചയിൽ 25 മണിക്കൂർ 80 ലക്ഷത്തിന് നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.
രോഗികളെയും , അവയവദാനത്തിന് കൊണ്ടുപോകുന്നതിനുമായിരിക്കും പ്രഥമ പരിഗണന. വിഐപി യാത്ര, ദുരന്തനിവാരണം, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റർ ഉപയോഗിക്കും. ചിപ്സന്‍റെ ടെൻഡർ കാലാവധി ജൂലൈയിൽ അവസാനിച്ചിരുന്നു. മുൻ കരാറിന് മന്ത്രിസഭ യോഗം സാധുകരണം നൽകുകയായിരുന്നു.