എഴുകുംവയൽ കുരിശുമല കയറ്റം തുടരുന്നു. കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള ആയിരകണക്കിന് തീർത്ഥാടകരാണ് ദിവസവും ഇവിടേക്ക് എത്തുന്നത്
കിഴക്കൻ മലയാറ്റൂർ എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിൽ വലിയ നോമ്പാചരണത്തിൻ്റെ ഭാഗമായുള്ള കുരിശുമല കയറ്റത്തിൽ പങ്കെടുക്കാൻ കേരളത്തിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തീർഥാടകരാണ് എത്തി കൊണ്ടിരിക്കുന്നത് . വലിയ നോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ മാർച്ച് 3 ന് രാവിലെ 9.45 ന് മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നുള്ള കുരിശിന്റെ വഴിക്ക് പഴയരികണ്ടം കത്തോലിക്ക പള്ളി വികാരി ഫാദർ ജോസഫ് അക്കൂറ്റ് നേതൃത്വം നൽകും. തുടർന്ന് തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലിയം , വചന പ്രഘോഷണവും , നേർച്ചകഞ്ഞിയും വിതരണം ചെയ്യും .
വൈകുന്നേരം 5 മണിക്ക് നടക്കുന്ന ദിവ്യബലിക്കും തിരുകർമ്മങ്ങൾക്കും ബഥേൽ സെൻ്റ് ജേക്കബ്സ് ദേവാലയ സഹ വികാരി ഫാദർ ആൻ്റണി കുന്നത്തുപാറ മുഖ്യ കാർമികനായിരിക്കും എഴുകുംവയൽ കുരിശുമല കയറുന്നതിനും ,ഇന്ത്യയിൽ തന്നെ ആദ്യമായി നിർമ്മിച്ച ‘MISERIA’ രൂപം സന്ദർശിക്കുന്നതിനും പ്രാർത്ഥിച്ചു ദൈവാനുഗ്രഹങ്ങൾ നേടുന്നതിനും ഏവരെയും ക്ഷണിക്കുന്നതായി നിത്യസഹായ ദേവാലയ വികാരി ഫാദർ ജോർജ് പാട്ടത്തെക്കുഴി അറിയിച്ചു .
Ph.no: 9447521827