പ്രധാന വാര്‍ത്തകള്‍
കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ല: ആന്‍റണി രാജു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കളല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം ലഭിക്കുന്നതിന് എതിരല്ല. തൊഴിലാളികളെല്ലാം സംതൃപ്തരാണ്.
കെ.എസ്.ആർ.ടി.സിയിൽ നിർബന്ധിത വി.ആർ.എസും ഉണ്ടാവില്ല. കെ.എസ്.ആർ.ടി.സിയിൽ സ്വകാര്യവൽക്കരണ നീക്കമില്ല. യൂണിയനുകൾ സമ്മതിക്കുന്ന കാര്യങ്ങൾ മാത്രമാണോ മാനേജ്‌മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു.
കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്രനയമാണ്. ബൾക്ക് പർച്ചേസ് ആനുകൂല്യം ഒഴിവാക്കി. ഈ ആനുകൂല്യം ഡിസംബർ മുതൽ നീക്കം ചെയ്തു. ലിറ്ററിന് 20 രൂപ വരെ അധിക ചെലവ് വന്നു. ഇതുമൂലം 20 മുതൽ 30 കോടി രൂപ വരെ അധിക ചെലവാന്നെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.