പ്രധാന വാര്‍ത്തകള്‍
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ നിശ്ചലമായെന്ന് ഉപയോക്താക്കൾ
വാഷിങ്ടൻ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ നിശ്ചലമായെന്ന് ഉപയോക്താക്കൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്വിറ്റർ നിരവധി തവണ ഉപയോക്താക്കൾക്ക് ലഭ്യമാകാതിരുന്നിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ ട്വിറ്റർ ലഭ്യമാകുന്നില്ല.
ട്വിറ്റർ സിഇഒ എലോൺ മസ്ക് സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. താനും തന്‍റെ ഉദ്യോഗസ്ഥരും പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, ഉപയോക്താക്കളുടെ അക്കൗണ്ടുകളോ ഫീഡുകളോ ഒന്നും തന്നെ ട്വിറ്ററിൽ ലഭ്യമല്ല. കഴിഞ്ഞയാഴ്ച മസ്ക് ട്വിറ്ററിന്‍റെ 10 ശതമാനം ജീവനക്കാരെ (ഏകദേശം 200 പേരെ) പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.